Advertisements
|
പ്രസന്നന്‍ ആനിക്കാടിന് കാര്‍ട്ടൂണിസ്ററ് യേശുദാസന്‍ പുരസ്ക്കാരം
രാജു കുന്നക്കാട്ട്
കോട്ടയം: ഇന്ത്യന്‍ കാര്‍ട്ടൂണ്‍ മേഖലയുടെ കുലപതിയായ കാര്‍ട്ടൂണിസ്ററ് ശങ്കറിന്റെ ശിഷ്യനും കെജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം, എ.ടി അബുവിന്റെ എന്റെ പൊന്നു തമ്പുരാന്‍ എന്നീ സിനിമകളിലൂടെയും, ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ കാര്‍ട്ടൂണിസ്ററ് യേശുദാസന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്ററ് പുരസ്കാരം പ്രസന്നന്‍ ആനിക്കാടിന്.
പ്രശസ്ത കാര്‍ട്ടൂണിസ്ററും മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാനും, നാടക നടനുമാണ് പ്രസന്നന്‍ ആനിക്കാട്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകത്തില്‍ രണ്ടു പ്രധാന വേഷം ചെയ്തുവരുന്നു.കേരളത്തിലെ കാര്‍ട്ടൂണ്‍ കലാ രംഗത്ത് നാലുപതിറ്റാണ്ടായി സജീവ സാന്നിദ്ധ്യം.
കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍ 34 വര്‍ഷത്തെ സേവനത്തിനു ശേഷം വായ്പാ വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചു.
കൈരളി ചാനല്‍ ഇരുപത്തിയ്ട്ട് എപ്പിസോഡുകളില്‍ സംപ്രേഷണം ചെയ്ത,നടന്‍ സുരേഷ് ഗോപി അവതരിപ്പിച്ച
'ആനക്കാര്യം' ഡോക്കുസീരിയലിന് രചന നിര്‍വഹിച്ച് ശബ്ദം പകര്‍ന്നു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 'കാര്‍ട്ടൂണ്‍കളരി' ഡിസി ബുക്സിന്റെ 'ആന വര' ഡോണ്‍ ബുക്ക് സ് പ്രസിദ്ധീകരിച്ച 'ആകൃതി വികൃതി 'എന്നിവയാണ് രചനകള്‍.
നിരവധി കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 2006~ലെമികച്ച ഫ്രീലാന്‍സ് കാര്ട്ടൂണിസ്ടിനുള്ള കെ.എസ്.പിള്ള പുരസ്കാരം,ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് കാര്ട്ടൂണിസ്ററ് ബംഗലുരു ഏര്‍പ്പെടുത്തിയ മായാ കമ്മത്ത്
ദേശീയ കാര്‍ട്ടൂണ്‍ അവാര്‍ഡ്,
കാര്‍ട്ടൂണിസ്ററ് പികെ മന്ത്രിയുടെ പേരില്‍ കേരള ആര്‍ട്ട് അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്കാരം,മുതുകുളം കളിത്തട്ടിന്റെ പ്രഥമ കാര്ട്ടൂണിസ്ററ് കേരള വര്‍മ അവാര്‍ഡ്, മികച്ച പൊളിറ്റിക്കല്‍ കാര്ട്ടൂണിസ്ററിന് ഇന്ത്യന്‍ ഹ്യൂമനിസ്ററ് നാഷണല്‍ ഫോറം ഏര്‍പ്പെടുത്തിയ ബഹുമതി, എക്സൈസു വകുപ്പുമായി ചേര്‍ന്നു ലളിത കല അക്കാദമി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പുരസ്ക്കാരം, കോട്ടയം "ആത്മ'യുടെ ചിത്രകലാ പുരസകാരം, ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ടൂണ്‍ സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ്, കാര്‍ട്ടൂണിസ്ററ് നാഥന്‍ ഫൗണ്ടേഷന്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കലാകാരന്മാരുടെ സഹകരണ സംഘമായ ആര്‍ട്ടിക്സ് കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരുന്നു.
പുരസ്കാരനിറവില്‍ നില്‍ക്കുന്ന പ്രസന്നന്‍ ആനിക്കാടിന് കാലാലോകത്തിന്റെ അഭിനന്ദനങ്ങള്‍. |
|
- dated 14 Jun 2025
|
|
Comments:
Keywords: India - Otta Nottathil - prasannan_anicad_cartoonist_yesudasan_award_2025 India - Otta Nottathil - prasannan_anicad_cartoonist_yesudasan_award_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|